ഗുരുവായൂർ–മലയാലപ്പുഴ ഫാസ്റ്റ് പാസഞ്ചറുമായി കെഎസ്‌ആർടിസി

പത്തനംതിട്ട
ഗുരുവായൂരിൽ നിന്ന് മലയാലപ്പുഴയിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുമായി കെഎസ്‌ആർടിസി. കെഎസ്‌ആർടിസി ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സർവീസ് ആരംഭിക്കുക. ആദ്യഘട്ടത്തിൽ 30 ദിവസത്തെ പരീക്ഷണ ഓട്ടമാകും നടത്തുക. കൊടുങ്ങല്ലൂർ, വൈറ്റില, ആലപ്പുഴ, അമ്പലപ്പുഴ, ചക്കുളത്തുകാവ്, തിരുവല്ല, പത്തനംതിട്ട വഴിയാണ് ബസ് മലയാലപ്പുഴയിലെത്തുക. രാവിലെ 7.30ന് ഗുരുവായൂരിൽ നിന്ന് എടുക്കുന്ന ബസ് ഉച്ചയ്ക്ക് രണ്ടോടെ മലയാലപ്പുഴയിലെത്തും. വൈകിട്ട് 5.30ന് മലയാലപ്പുഴയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ ഒന്നോടെ ഗുരുവായൂരെത്തും. സെപ്‌തംബറിൽ തന്നെ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.









0 comments