കെഎസ്‌ആർടിസിയെ അറിയാം; പുത്തൻ നമ്പറിൽ

പത്തനംതിട്ട
പൊതുജനങ്ങളുമായുള്ള ആശയവിനിമയം മികച്ചതാക്കാൻ കെഎസ്‌ആർടിസി. ഇതിന്റെ ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഓരോ യൂണിറ്റിലെയും സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസുകളിൽ പ്രത്യേക മൊബൈൽ നമ്പർ നൽകി. ജില്ലയിൽ ഏഴ് സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസുകൾക്കും പുത്തൻ മൊബൈൽ നമ്പർ അനുവദിച്ചിട്ടുണ്ട്.
നിലവിലുള്ള ലാൻഡ്ഫോൺ സംവിധാനം അപര്യാപ്തമാണെന്ന് കണ്ടാണ് മൊബൈൽഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്. ടിക്കറ്റ് ബുക്കിങ്, ബസ് സമയക്രമം, യാത്രാരീതികൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഈ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടാം.
ജില്ലയിലെ സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസുകളിലെ നമ്പർ
അടൂർ–- 9188933740, കോന്നി– -9188933741, മല്ലപ്പള്ളി–- 9188933742, പന്തളം– -9188933743, പത്തനംതിട്ട– 9188933744, റാന്നി–- 9188933745, തിരുവല്ല–- 9188933746
Highlights : സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസുകളിലാണ് സംവിധാനം ഒരുക്കിയത്









0 comments