കേന്ദ്രനയങ്ങൾക്കെതിരെ കെജിഒഎ മാർച്ച്‌

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ

കെജിഒഎ പത്തനംതിട്ടയിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയറ്റംഗം എ പി അജിത്ത്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2025, 10:23 PM | 1 min read


പത്തനംതിട്ട

കേന്ദ്രനയങ്ങൾക്കെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ രണ്ടിടങ്ങളിൽ മാർച്ച്‌ നടത്തി. സാമൂഹ്യസുരക്ഷയ്‌ക്കും വികസനത്തിനും സിവിൽ സർവീസിന്റെ നിലനിൽപ്പിനുമായി കേരളബദൽ സംരക്ഷിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും ഒപിഎസ്‌ പുനഃസ്ഥാപിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദലിന്റെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, വർഗീയതയും ഭീകരവാദവും യുദ്ധഭീകരതയും ചെറുക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയവയായിരുന്നു ആവശ്യം.

കലക്ടറേറ്റിൽനിന്നാരംഭിച്ച മാർച്ച്‌ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം എ പി അജിത്ത് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പി ടി സാബു അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. സുമേഷ് വാസുദേവൻ, ജോയിന്റ്‌ സെക്രട്ടറി സി പി രാജേഷ്‌കുമാർ, വൈസ് പ്രസിഡന്റ്‌ ലക്ഷ്‌മിപ്രിയ എന്നിവർ സംസാരിച്ചു.

തിരുവല്ല റവന്യൂ ടവറിൽ ആരംഭിച്ച മാർച്ച്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സമാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്‌ രാജലക്ഷ്‌മി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ട്രഷറർ യു ഉദീഷ് അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി ബിന്ദു, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ സി ബി സുഭാഷ്‌കുമാർ, മോളമ്മ തോമസ്, ജില്ലാ വനിതാ കൺവീനർ എൻ എസ്‌ സുനില എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home