വസുദേവിന് ‘ഹാട്രിക’ നടനം

കേരളനടനത്തിൽ വാസുദേവിനിത് മൂന്നാമത്തെ വിജയം. ഹൈസ്കൂൾ വിഭാഗം കേരള നടനം ആൺ വിഭാഗത്തിലാണ് വസുദേവ് വി ശേഖർ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടുന്നത്. സംസ്ഥാന തലത്തിൽ രണ്ട് വർഷമായി കേരളനടനത്തിൽ എ ഗ്രേഡുണ്ട്. പുല്ലാട് എസ് വിഎച്ച്എസ് പത്താം ക്ലാസ് വിദ്യാർഥിയായ വസുദേവ് അടൂർ ഇളമല്ലൂർ വിനോദ്– - ജിഷ ദമ്പതികളുടെ മകനാണ്. ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും ഇക്കുറി മത്സരിക്കുന്നുണ്ട്. കണ്ണൂർ സ്വദേശിയായ അജിത്ത് ബാലൻ തൃക്കരിപ്പൂരിന്റെ ശിക്ഷണത്തിലാണ് പഠനം. നാല് വയസ് മുതൽ നൃത്തം പഠിക്കുന്നു.









0 comments