തുടങ്ങി ചങ്കിൻതാളം

കോഴഞ്ചേരി
സർഗ സംഗീതം ഉയർന്നു. കോഴഞ്ചേരിയിൽ ഇനി കലാവൈവിധ്യത്തിന്റെ ഉത്സവ ദിനങ്ങൾ. ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നപ്പോൾ ഉല്ലാസത്തേരിൽ പ്രതിഭകൾ. 12 വേദികളിലായി ആറായിരത്തി അഞ്ഞൂറോളം പേരാണ് മാറ്റുരയ്‌ക്കുന്നത്. സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളും ഗവ. ഹൈസ്‌കൂളും പരിസരങ്ങളിലുമായാണ് വേദികൾ.
ആദ്യ ദിനത്തിൽ ..... പോയിന്റോടെ പത്തനംതിട്ട ഉപജില്ല മുന്നിൽ. ... പോയിന്റോടെ കോന്നിയും ..... പോയിന്റോടെ .... പോയിന്റോടെ മല്ലപ്പള്ളിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്‌കൂൾ തലത്തിൽ കൂടുതൽ പോയിന്റുകൾ നേടി കിടങ്ങന്നൂർ എസ്‌വിജിവിഎച്ച്‌എസ്‌എസും കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയിരിക്കുന്നത്. 28ന് കലോത്സവം സമാപിക്കും.
കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന വേദിയായ ‘ശ്രാവണ ചന്ദ്രിക’യിൽ നടന്ന ചടങ്ങിൽ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ കലോത്സവം ഉദ്ഘാടനം ചെയ്തു. അതിവേഗ ചിത്രകാരൻ ജിതേഷ്ജി കലാമത്സരം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില അധ്യക്ഷയായി. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ സുധ മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ. എബ്രഹാം തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. കലോത്സവ സുവനീർ ചെങ്ങന്നൂർ എഡിവിഎച്ച്എസ്ഇ എസ് സജി പ്രകാശനം ചെയ്തു. കലോത്സവ ലോഗോ തയ്യാറാക്കിയ അഭിറാം സന്തോഷിനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില പതാക ഉയർത്തിയതുടെയാണ് കലോത്സവം തുടങ്ങിയത്. കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ്, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ഗവ. എച്ച്എസ്, എംടി എൽപിഎസ് ഇലവുംചുവട്, കോഴഞ്ചേരി ഈസ്റ്റ് ഗവ.യുപിഎസ് എന്നീ സ്കൂളുകളാണ് മത്സരവേദികൾ.









0 comments