കുടുംബാരോഗ്യ കേന്ദ്രങ്ങളായി

നിർമാണം പുരോഗമിക്കുന്ന കൂടൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം
പത്തനംതിട്ട ജില്ലയിൽ 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇതുകൂടാതെ തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രം, വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികളായ റാന്നി, മല്ലപ്പള്ളി എന്നീ ആരോഗ്യ സ്ഥാപനങ്ങൾക്ക് 93.84 കോടി രൂപയുടെ നിർമാണ അനുമതി നൽകി. നബാർഡ് ഫണ്ടിലുൾപ്പെടുത്തി പത്തനംതിട്ട ജനറൽ ആശുപത്രി, എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ കൂടൽ, മലയാലപ്പുഴ എന്നീ ആരോഗ്യ സ്ഥാപനങ്ങൾക്ക് 44.41 കോടി രൂപയുടെ കെട്ടിടം നിർമിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എട്ടുകോടി രൂപ മുടക്കി കാത്ത് ലാബ് സ്ഥാപിച്ചു. കാത്ത് ലാബിന്റെ ശാക്തീകരണത്തിന് രണ്ടുകോടി രൂപ അനുവദിച്ചു. അടൂർ ജനറൽ ആശുപത്രിയിൽ മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് നിർമിക്കാൻ 13 കോടി രൂപ അനുവദിച്ചു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മെഡിക്കൽ ഓക്‌സിജൻ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഓതറ, ചെന്നീർക്കര, ഓമല്ലൂർ, കോയിപ്രം, ചന്ദനപ്പള്ളി, ഏഴംകുളം, വടശ്ശേരിക്കര, ആനിക്കാട്, തിരുവല്ല നഗരകുടുംബാരോഗ്യ കേന്ദ്രം, അടൂർ ജനറൽ ആശുപത്രി എന്നീ സ്ഥാപനങ്ങൾക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എൻക്യുഎഎസ് ലഭിച്ചു.









0 comments