ജൽജീവൻ മിഷൻ

ഒന്നേമുക്കാൽ ലക്ഷം കുടുംബത്തിന്​ കുടിവെള്ളം

Water
വെബ് ഡെസ്ക്

Published on Aug 09, 2025, 12:05 AM | 1 min read

സ്വന്തം ലേഖിക

പത്തനംതിട്ട

"ജൽജീവൻ മിഷൻ’ പദ്ധതിയിലൂടെ ജില്ലയിൽ കുടിവെള്ളമെത്തിയത്​ 1,74,137 ഗ്രാമീണ കുടുംബങ്ങളിലേക്ക്​. ഭരണാനുമതി ലഭിച്ചത്​ 2,73,171 എണ്ണത്തിനാണ്​​. കോന്നി മണ്ഡലത്തിൽ 29,334ഉം അടൂരിൽ 19,276ഉം റാന്നിയിൽ 19,635ഉം ആറന്മുളയിൽ 37,646ഉം തിരുവല്ലയിൽ 48,826ഉം വീടുകളിൽ കുടിവെള്ളമെത്തി. ഒരുമാസം മുമ്പത്തെ കണക്കാണിത്​​. ഇതിൽ വർധനയുണ്ടായിട്ടുണ്ട്​. കോന്നി, നിരണം പഞ്ചായത്തുകളിൽ പദ്ധതി 100 ശതമാനം നടപ്പായിക്കഴിഞ്ഞു.

ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷന്‌ സംസ്ഥാന സർക്കാർ നാലുവർഷംകൊണ്ട്‌ നൽകിയത്‌ 6,033 കോടി രൂപയാണ്​. ഇതുവരെയുള്ള 11,643 കോടി രൂപയിൽ 5,610 കോടി മാത്രമാണ്​ കേന്ദ്രം നൽകിയത്‌. കേന്ദ്ര –- സംസ്ഥാന സർക്കാരുകൾ തുല്യചെലവ്‌ വഹിക്കുന്ന പദ്ധതിയിൽ നിലവിൽ കേന്ദ്രസർക്കാർ അനുവദിച്ചതിനേക്കാൾ 423 കോടി രൂപ കേരളം ചെലവിട്ടു.

ഭൂഗർഭജലത്തിന്റെ അമിതചൂഷണം ഒഴിവാക്കിയാണ്‌ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്‌. സാമ്പത്തിക പ്രയാസത്തിനിടയിലും സംസ്ഥാനം പലപ്പോഴും ബജറ്റിൽ നീക്കിവച്ചതിലേറെ തുക നൽകി.

ഇതുവരെ നൽകിയ കണക്ഷൻ

2020–-21 = 17855

2021–-22 =18267

2022–-23 = 11464

2023–-24= 29827

2024–-25 = 13159

2025-–26 (ഇതുവരെ) = -1665




deshabhimani section

Related News

View More
0 comments
Sort by

Home