മന്ത്രി വീണാ ജോർജ് ഇന്ന് ഉദ്‌ഘാടനം ചെയ്യും
കോഴഞ്ചേരി ജില്ലാ ആശുപത്രിയ്ക്ക് പുത്തൻമുഖം

കോഴഞ്ചേരി
ഉന്നതനിലവാരത്തിൽ പൂർത്തിയാക്കിയ പ്രസവമുറി, ശസ്‌ത്രക്രിയ മുറി, നേത്രരോഗ വിഭാഗം, വയോജന വാർഡ്... കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വികസനങ്ങളുടെ കഥയാണ് പറയാനുള്ളത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഇവയുടെയെല്ലാം ഉദ്‌ഘാടനം ബുധൻ പകൽ മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പുതിയ പദ്ധതികൾ ഗുണമാകുക നൂറുകണക്കിനുപേർക്കാണ്.
2.62 കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായി 11,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന്‍ തിയറ്ററും സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ ആധുനിക രീതിയിലുള്ള മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍, നാല് ലേബര്‍ സ്യൂട്ട്, കാത്തിരിപ്പ് കേന്ദ്രം, എന്‍ഐസിയു, റിസപ്ഷന്‍, ട്രയാജ് റൂം, നഴ്‌സിങ് സ്റ്റേഷന്‍, ഡൈനിങ് ഏരിയ, വാഷിങ് ഏരിയ എന്നിവയാണുള്ളത്. രണ്ടാം നിലയില്‍ ആന്റിനേറ്റല്‍ വാര്‍ഡ്, പോസ്റ്റ്നേറ്റല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് റൂം, എച്ച്ഡിയു, ഐസോലേഷന്‍ റൂം, ഡോക്ടേഴ്‌സ് റൂം എന്നിവയാണുള്ളത്. കിഫ്ബിയിലൂടെ 30.25 കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന ഒപി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
1.2 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വയോജന വാര്‍ഡില്‍ 14 കിടക്കകളുണ്ട്. 1.3 കോടിരൂപ മുതല്‍ മുടക്കില്‍ നേത്ര രോഗവിഭാഗം ഡെഡിക്കേറ്റഡ് യൂണിറ്റിന്റെ ഭാഗമായി നേത്ര വാര്‍ഡ്, ഒപി, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ ടിബി സെന്റർ നിര്‍മാണോദ്ഘാടനവും ബുധനാഴ്ചത്തെ ചടങ്ങിൽ മന്ത്രി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും.
Highlights: പ്രസവമുറിയും വയോജന വാർഡുമടക്കമുള്ളവ









0 comments