വില നൽകി ശേഖരിക്കാൻ ക്ലീൻ കേരള കമ്പനി

ഇ –-മാലിന്യം പണമായി കൈയിൽ

Harithakarmsena prepares to collect e-waste for a fee
avatar
സ്വന്തം ലേഖകൻ

Published on Jul 18, 2025, 12:40 AM | 1 min read

പത്തനംതിട്ട

വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ–-മാലിന്യം വില നൽകി ശേഖരിക്കാനൊരുങ്ങി ഹരിതകർമസേന. 15 മുതൽ ആഗസ്‌ത്‌ 15 വരെ നടക്കുന്ന ശേഖരണം ജില്ലയിലെ എല്ലാ നഗരസഭകളിലും നടപ്പാക്കും. ക്ലീൻ കേരള കമ്പനിയാണ് ഹരിതകർമ്മസേന വഴി ശേഖരിക്കുന്ന ഇ–--മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കുന്നത്. ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പൂർണ പിന്തുണയോടെയും അതത് നഗരസഭകളുടെ നേതൃത്വത്തിലും എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇവ ശേഖരിക്കും. മാലിന്യത്തിന്റെ അളവനുസരിച്ച് പണം നൽകും. അപകടരമല്ലാത്ത ഇലക്‌ട്രോണിക്‌,- ഇലക്‌ട്രിക്കൽ ഗണത്തിൽപ്പെടുന്ന 43 ഇനങ്ങളാണ് വില നൽകി ശേഖരിക്കുന്നത്. ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിലാണ് വില. ആദ്യഘട്ടത്തിൽ നഗരസഭാ പരിധിയിലുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നാവും മാലിന്യമെടുക്കുക. രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യത്തിനാണ് പണം നൽകുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമ്മസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യം ശേഖരിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനി പരിശീലനം നൽകും. നിലവിൽ അജൈവ പാഴ് വസ്തു ശേഖരണ കലണ്ടർ പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഹരിതകർമ്മ സേന മുഖേന വർഷത്തിൽ രണ്ടുതവണ ഇ- –-മാലിന്യം ശേഖരിക്കുന്നുണ്ട്. പരിശീലനത്തിന് 
നാളെ തുടക്കം നരസഭകളിൽ ശേഖരണം സംബന്ധിച്ച് ശുചിത്വമിഷനും- ക്ലീൻ കേരളാ കമ്പനിയും ചേർന്ന് പരിശീലനം നൽകും. പന്തളം നഗരസഭയിൽ 19നും പത്തനംതിട്ട നഗരസഭയിൽ 21നും അടൂർ, തിരുവല്ല നഗരസഭകളിൽ 22നും പരിശീലനം നടക്കും. പൊന്നുവില മൊബൈൽ ഫോണിന്‌ 115, പഴയ ഫ്രിഡ്‌ജിന് കിലോയ്ക്ക് 16 രൂപ, ലാപ്ടോപ്പിന് 104 രൂപയും നൽകും. എൽസിഡി/എൽഇഡി ടിവി -–-16 രൂപ, വാഷിങ് മെഷീൻ - 21 / -12 രൂപ, സീലിങ് ഫാൻ -–-41 രൂപ, എസി –--58 രൂപ, സിപിയു –-58 രൂപ, ഓവൻ –-16 എന്നിങ്ങനെയാണ് ഒരു കിലോക്കുള്ള നിരക്ക്.



deshabhimani section

Related News

View More
0 comments
Sort by

Home