അപ്പാർട്ട്മെന്റിൽ തീപിടിത്തം

അടൂർ
അടൂർ ജനറൽ ആശുപത്രിക്ക് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഷാജി വർഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില അപ്പാർട്ട്മെന്റിൽ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. വാടകയ്‌ക്ക് താമസിച്ചിരുന്ന അഭിലാഷ് എന്നയാളുടെ മുറിയിലെ എസി യ്ക്കാണ് തീ പിടിച്ചത്. തിങ്കൾ രാത്രി 11.15 ഓടെയാണ് സംസഭവം. തുടർന്ന് മുറിയിൽ പുക നിറയുകയായിരുന്നു. അഗ്നി രക്ഷ സേനാംഗങ്ങളെത്തി തീ കെടുത്തി. തുടർന്ന് മുറികളിലെ പുക ഒഴിവാക്കുകയും ചെയ്തു.









0 comments