രാസവള വിലവർധനക്കെതിരെ കർഷകസംഘം മാർച്ച്

കർഷകസംഘം കോന്നി ഏരിയ കമ്മിറ്റി നടത്തിയ കോന്നി ബിഎസ്എൻഎൽ ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
കോന്നി
രാസവള വിലവർധനവിനെതിരെ കേരള കർഷകസംഘം മാർച്ചും ധർണയും നടത്തി. കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കർഷകർ കോന്നി ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എസ് സുരേശൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ ഗോവിന്ദ്, പി എസ് കൃഷ്ണകുമാർ, കെ പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. - കർഷകസംഘം കുറ്റൂർ ഈസ്റ്റ് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പടിഞ്ഞാറ്റോതറ പോസ്റ്റ് ഓഫീസ് പടിക്കൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം എം ജി മോൻ ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് കെ മോഹൻ കുമാർ അധ്യക്ഷനായി. വി ആർ പ്രകാശ്, എം കെ സാമുവേൽ, പി ആർ രഞ്ജിത്ത്, കെ രഘു, തോമസ് രാജൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു. കർഷകസംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കർഷകസംഘം ഏരിയ സെക്രട്ടറി ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ കെ എൻ രാജപ്പൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ശോശാമ്മ ജോസഫ്, ഏരിയ ജോയിന്റ് സെക്രട്ടറി കെ ജി രാജേന്ദ്രൻ നായർ, നജീബ് റാവുത്തർ, വൈസ് പ്രസിഡന്റ് രാജശേഖരക്കുറുപ്പ്, സനൽകുമാർ, സിപിഐ എം പുല്ലാട് ലോക്കൽ സെക്രട്ടറി സി എസ് മനോജ്, മേഖല പ്രസിഡന്റ് പി എൻ സതീഷ്ബാബു എന്നിവർ സംസാരിച്ചു.









0 comments