സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം

പത്തനംതിട്ട
സിപിഐ ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്‌ച കോന്നിയിൽ തുടക്കമാകും. പകൽ രണ്ടിന് കെഎസ്‌ആർടിസി മൈതാനത്ത് (എം വി വിദ്യാധരൻ നഗർ) ഇപ്‌റ്റയുടെ വിപ്ലവഗാനസദസ്, മൂന്നിന് ചുവപ്പുസേന മാർച്ച്, വിളംബരജാഥ. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും.
കൊടി, കൊടിമര, ബാനർ, ദീപശിഖാ ജാഥകൾ നാലിന് പൊതുസമ്മേളന നഗറിൽ എത്തിച്ചേരും. വെള്ളി രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (വകയാർ മേരിമാതാ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യും. കെ പ്രകാശ്‌ബാബു, പി പി സുനീർ എംപി, മന്ത്രി പി പ്രസാദ്, മുല്ലക്കര രത്‌നാകരൻ, കെ ആർ ചന്ദ്രമോഹൻ, സി എൻ ജയദേവൻ എന്നിവർ പങ്കെടുക്കും. ശനി രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടർച്ച, തെരഞ്ഞെടുപ്പ്.
10 മണ്ഡലം കമ്മിറ്റികളിൽനിന്നായി 280 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം വി സജി, സ്വാഗതസംഘം കൺവീനർമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Highlights: പൊതുസമ്മേളനം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും









0 comments