മൽസ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം പുതിയ കടൽഖനന നിയമം പിൻവലിക്കണം

തിരുവല്ല
കേന്ദ്രസർക്കാർ പാസാക്കിയ പുതിയ കടൽ ഖനന നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പരുമല മിൽമ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അസീസ് റാവുത്തർ അധ്യക്ഷനായി. മഹാകവി കുമാരനാശാൻ പുരസ്‌കാര ജേതാവ് കവി എൻ എസ് സുമേഷ് കൃഷ്ണൻ, ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾ, മുതിർന്ന മത്സ്യത്തൊഴിലാളികൾ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. മുതിർന്ന യൂണിയൻ പ്രവർത്തകൻ മുഹമ്മദ് കബീർ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം നിസാർ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി നൗഷാദ് ബ്രോസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിഐടിയു ജില്ലാ ട്രഷറർ അഡ്വ. ആർ സനൽകുമാർ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ പ്രകാശ് ബാബു, സിപിഐ എം ഏരിയ സെക്രട്ടറി ബിനിൽ കുമാർ, സിഐടിയു ഏരിയ കമ്മറ്റി അംഗം ജോസഫ് തോമസ്, സിപിഐ എം പരുമല ലോക്കൽ സെക്രട്ടറി ഷിബു വർഗ്ഗീസ് എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ ബാലചന്ദ്രൻ സ്വാഗതവും സംഘാടകസമിതി കൺവീനർ ബെന്നി മാത്യു നന്ദിയും പറഞ്ഞു.
അസീസ് റാവുത്തർ (പ്രസിഡന്റ് ), ബെന്നി മാത്യു, ടി പി ശശാങ്കൻ, ഉല്ലാസ് സലിം, മുഹമ്മദ് കബീർ, അബ്ദുൽ മജീദ് (വൈസ് പ്രസിഡന്റുമാർ ), സക്കീർ അലങ്കാരത്ത് (സെക്രട്ടറി), നൗഷാദ് ബ്രോസ്, റഹീം കോഴിശ്ശേരി, നവാസ്ഖാൻ (ജോയിന്റ് സെക്രട്ടറിമാർ), പി ടി നസീർ (ട്രഷറർ ) എന്നിവർ ഭാരവാഹികളായി ജില്ലാ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
ചിത്രം: മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം പരുമലയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്‌ഘാടനം ചെയ്യുന്നു









0 comments