കെ ഐ കൊച്ചീപ്പൻമാപ്പിളയെ അനുസ്മരിച്ചു

തിരുവല്ല
സിപിഐ എം തിരുവല്ല ഏരിയാ സെക്രട്ടറിയായിരിക്കെ അന്തരിച്ച കെ ഐ കൊച്ചീപ്പൻമാപ്പിളയുടെ 12–-ാം ചരമവാർഷികം തിരുവല്ലയിൽ ആചരിച്ചു. വെള്ളിയാഴ്ച രാവിലെ പാർട്ടി ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി ഓഫീസുകളിലും പതാക ഉയർത്തി. സിപിഐ എം ഏരിയാ കമ്മറ്റി ഓഫീസിൽ ഏരിയാ സെക്രട്ടറി ബിനിൽകുമാർ പതാക ഉയർത്തി. വൈകിട്ട് കുരിശുകവലയിൽ നിന്നും അനുസ്മരണ റാലി ആരംഭിച്ച് മുത്തൂരിൽ സമാപിച്ചു. മുത്തൂർ ജങ്‌ഷനിൽ ചേർന്ന അനുസ്മരണയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി. മുൻ ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. ഫ്രാൻസിസ് വി ആന്റണി, സി എൻ രാജേഷ്, ഏരിയാ സെക്രട്ടറി ബിനിൽ കുമാർ, ഏരിയാ കമ്മറ്റി അംഗങ്ങളായ കെ ബാലചന്ദ്രൻ, അഡ്വ. ആർ രവി പ്രസാദ്, അഡ്വ. ജെനു മാത്യു, കെ വി മഹേഷ്, മുതിർന്ന നേതാവ് എം എൻ വാസവൻ, ലതാ കൊച്ചീപ്പൻമാപ്പിള എന്നിവർ സംസാരിച്ചു.









0 comments