പൊലീസിനെക്കുറിച്ച്​ പരാതിയുണ്ടോ; 9497908554ൽ വിളിക്കൂ

Police
വെബ് ഡെസ്ക്

Published on Aug 09, 2025, 12:05 AM | 1 min read


പത്തനംതിട്ട

എന്തെങ്കിലും ആവശ്യവുമായി പൊലീസ്​ സ്​റ്റേഷനിൽ പോയവരാണോ നിങ്ങൾ? എങ്കിൽ സ്​റ്റേഷനിലെ അനുഭവം. അത്​ നല്ലതാകട്ടെ, മോശമാകട്ടെ. ഉന്നത അധികാരികളെ അറിയിക്കാനിതാ പുതിയ ഫോൺ നമ്പരുമായി പൊലീസ്​.

തുണ പോർട്ടൽ കൂടാതെ 9497908554 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക്​ പരാതിയും അനുഭവവും അറിയിക്കാം. ഫോൺ നമ്പർ സേവനത്തിന്റെ ഉദ്​ഘാടനം പത്തനംതിട്ട സ്​റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് നിർവഹിച്ചു. ജില്ലയിലെ 23 പൊലീസ്​ സ്​റ്റേഷനുകളുമായും ബന്ധപ്പെട്ട പൊതുജനങ്ങളുടെ എല്ലാ പരാതിയും ഇനി ജില്ലാ പൊലീസ് ഓഫീസിൽ പരിശോധിക്കുമെന്നും കൃത്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. തുണ പോർട്ടലിലേക്കുള്ള ക്യൂആർ കോഡ് സംവിധാനം നിലവിലുണ്ട്. ഇതിന്റെ സ്വീകാര്യത വേഗത്തിലാക്കാനാണ്​ പുതിയൊരു ഫോൺനമ്പർ ജില്ലാ പൊലീസ് ഏർപ്പെടുത്തിയത്​. സ്​റ്റേഷനുകളിലെ നിലവിലെ ക്യൂആർ കോഡ് പോസ്​റ്ററിനടുത്തുതന്നെ പുതിയ നമ്പരും പ്രദർശിപ്പിക്കും. ഈ നമ്പറിൽ വാട്സാപ്പ് സന്ദേശം അയയ്​ക്കാം.

അഡീഷണൽ എസ്​പി പി വി ബേബി, പത്തനംതിട്ട ഡിവൈഎസ്​പി ന്യൂമാൻ, എസ്​എച്ച്​ഒ സുനുമോൻ, എസ്​ഐ അലോഷ്യസ്​ തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home