ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക
എഫ്‌എസ്‌ഇടിഒ പ്രകടനം നടത്തി

പത്തനംതിട്ട
പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ്കുമാർ അധ്യക്ഷനായി. കോന്നിയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു. അടൂരിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കലക്ടറേറ്റിൽ എകെപിസിടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. പി വൈ ജിനു ഉദ്ഘാടനം ചെയ്തു.
റാന്നിയിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി മധു ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ബി സജീഷ് ഉദ്ഘാടനം ചെയ്തു.









0 comments