ആവേശം വിതറി ഉത്രാടം തിരുനാൾ ജലോത്സവം

ചെറുകോലും കോറ്റാത്തൂർ - കൈതക്കോടിയും ജേതാക്കൾ

Boat

ഉത്രാടം തിരുനാൾ ജലോത്സവത്തിൽ അണിനിരന്ന പള്ളിയോടങ്ങൾ

വെബ് ഡെസ്ക്

Published on Sep 05, 2025, 12:01 AM | 2 min read


കോഴഞ്ചേരി

​ഒന്നാമത് ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവത്തിൽ എ ബാച്ചിൽ ചെറുകോലും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും വിജയികളായി. ഒരു മണിയോടെ ആരംഭിച്ച ജല ഘോഷയാത്ര കാണികൾക്ക് നയനാനന്ദകരമായി. വഞ്ചിപ്പാട്ട് പാടി തുഴഞ്ഞ് നീങ്ങിയ ജല ഘോഷയാത്രയിൽ 12 പള്ളിയോടങ്ങൾ പങ്കെടുത്തു. എ ബാച്ച് പള്ളിയോടങ്ങളുടെ ഒന്നാം ഹീറ്റ്സിൽ പൂവത്തൂർ പടിഞ്ഞാറ്, ചെറുകോൽ, കീഴുകര പള്ളിയോടങ്ങൾ മാറ്റുരച്ചപ്പോൾ ചെറുകോൽ പള്ളിയോടം ഒന്നാമതെത്തി . രണ്ടാമത്തെ ഹീറ്റ്സിൽ കോയിപ്രവും അയിരൂരും മത്സരിച്ചപ്പോൾ അയിരൂർ ഒന്നാമതായി ഫിനിഷ് ചെയ്തു. ളാക - ഇടയാറന്മുള , കുറിയന്നൂർ , ചിറയിറമ്പ് പള്ളിയോടങ്ങൾ മത്സരം കാഴ്ചവെച്ച മൂന്നാം ഹീറ്റ്സിൽ കുറിയന്നൂർ ഒന്നാമനായി. ബി ബാച്ച് ആദ്യ പാദ മത്സരത്തിൽ വന്മഴി പള്ളിയോടം ഒന്നാമതെത്തി. രണ്ടാം ഹിറ്റ്സിൽ കോറ്റാത്തൂർ - കൈതക്കോടി ഫൈനിലേക്ക് യോഗ്യത നേടി . ഫൈനലിൽ വന്മഴിയെ പിന്തള്ളി കോറ്റാത്തൂർ -കൈതക്കോടി വിജയികളായി പ്രഥമ ഉത്രാടം തിരുനാൾ വിജയമുദ്രയ്ക്ക് അവകാശികളായി. ഭംഗിയായി പാടിത്തുഴഞ്ഞ് മികച്ച ചമയങ്ങളോടെ എത്തിയ പള്ളിയോടങ്ങൾക്കുള്ള ഭാരത കേസരി ട്രോഫി പൂവത്തൂർ പടിഞ്ഞാറ് ഇടപ്പാവൂർ പള്ളിയോടങ്ങൾ നേടി. മികച്ച രീതിയിൽ വഞ്ചിപ്പാട്ട് പാടി തുഴഞ്ഞ പള്ളിയോടത്തിനുള്ള നെടുമ്പയിൽ ആശാൻ സ്മാരക ട്രോഫി കീഴുകര പള്ളിയോടത്തിന് സമ്മാനിച്ചു.

​എൻ എസ് എസ് ഡയറക്ടർ ബോർഡംഗം അഡ്വ. വി ആർ രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി ആർ രാജീവ് മത്സര വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് ഏബ്രഹാം, പള്ളിയോട സേവാ സംഘം പ്രസിഡന്റ്‌ കെ വി സാംബ ദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, മുൻ എംഎൽഎ മാരായ രാജു ഏബ്രഹാം, എ പത്മകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ഇന്ദിരാ ദേവി, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ സന്തോഷ്, ഉത്രാടം തിരുനാൾ ഫൗണ്ടേഷൻ സെക്രട്ടറി പി രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home