യൂത്ത് ഐക്കണ്‍ പുരസ്കാരത്തിന് അപേക്ഷിക്കാം

പത്തനംതിട്ട
സംസ്ഥാന യുവജന കമീഷന്‍ യൂത്ത് ഐക്കണ്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. യുവജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളില്‍ ഉന്നതനേട്ടം കൈവരിച്ച യുവജനങ്ങളെ പുരസ്കാരത്തിന് പരിഗണിക്കും. നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷിക്കാവുന്നതോ ആണ്. പൊതുജനങ്ങളില്‍നിന്ന് കിട്ടുന്ന നിര്‍ദേശം പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ സമ്മാനതുകയും ശില്‍പ്പവും നല്‍കും. നിര്‍ദേശം [email protected] ല്‍ അറിയിക്കണം. കമീഷന്റെ വികാസ് ഭവനിലെ ഓഫീസില്‍ നേരിട്ടും നല്‍കാം. അവസാന തീയതി 30. ഫോണ്‍ : 0471-2308630.









0 comments