കുഞ്ഞിക്കൊഞ്ചലുമായി പ്രവേശനോത്സവം
അങ്കണവാടിയിൽ ഇനി ഫുഡ് കിടു

മെഴുവേലി മുള്ളൻവാതുക്കൽ അങ്കണവാടിയിലെത്തിയ കുരുന്നിനെ മന്ത്രി വീണാ ജോർജ് മധുരം നൽകി സ്വീകരിക്കുന്നു
കോഴഞ്ചേരി
വെൽക്കം കിറ്റും കുഞ്ഞൂസ് കാർഡുമൊക്കെ കിട്ടിയ കുരുന്ന് കണ്ണിൽ ഇരട്ടി തിളക്കം. സമ്മാനപ്പൊതികളും മധുരവുമായാണ് മെഴുവേലി മുള്ളൻവാതുക്കൽ 72–-ാം നമ്പർ അങ്കണവാടിയിൽ സംസ്ഥാന അങ്കണവാടി പ്രവേശനോത്സവം നടന്നത്. സംസ്ഥാനത്തെ 33,120 അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി. മെഴുവേലിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. കുട്ടിയുടെ ശാരീരിക, മാനസിക, ബൗദ്ധികവളർച്ചയിൽ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ സ്വാധീനം ചെലുത്തുന്ന ഇടങ്ങളാണിവയെന്ന് മന്ത്രി പറഞ്ഞു. 215 സ്‌മാർട്ട് അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുന്നു. 2400 അങ്കണവാടികൾ വൈദ്യുതീകരിച്ചു. കുട്ടികളുടെ വളർച്ച നിരിക്ഷീച്ച് അവലോകനം ചെയ്യാൻ വകുപ്പ് തയ്യാറാക്കിയ കുഞ്ഞൂസ് കാർഡ് വിതരണം, വെൽക്കം കിറ്റ്, സഞ്ജു സാംസൺ ഫൗണ്ടേഷൻ വഴി നൽകിയ ബാഗുകളുടെ വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. അങ്കണവാടിയിൽനിന്ന് ഈ അധ്യയന വർഷം സ്‌കൂളിലേക്ക് പോകുന്ന കരുന്നുകൾക്കായി പ്രത്യേക പരിപാടിയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷനായി. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, കലക്ടർ എസ് പ്രേം കൃഷ്ണൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോൻ, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ അജയകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജിജി മാത്യു, മുൻ എംഎൽഎ കെ സി രാജഗാേപാലൻ, പോൾ രാജൻ, ലാലി ജോൺ, വി എം മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.








0 comments