പ്രമാടം പഠിപ്പിച്ച പാഠം

Kerala Cricket League

എൻ നവനിത്ത് 
(പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ്‌)

avatar
ഷാഹീർ പ്രണവം

Published on Jul 17, 2025, 12:32 AM | 1 min read

കോന്നി

അക്ഷരമുറ്റത്ത്‌ അതിശയിപ്പിക്കുന്ന വിസ്‌മയക്കാഴ്‌ച ഒരുക്കിയ പ്രമാടത്തിന്റെ പാഠം. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത്‌ സംസ്ഥാനത്തുതന്നെ പുതുമയാർന്ന പദ്ധതികൾ ആവിഷ്‌ക്കരിച്ച പഞ്ചായത്താണ്‌ പ്രമാടം. അഞ്ചുവർഷത്തിനിടെ ഇവിടത്തെ എൽപി സ്‌കൂളുകളാകെ മികവിന്റെ പര്യായമായി മാറി. കേരളത്തിലാദ്യമായി കുട്ടികൾക്ക്‌ സൗജന്യമായി കലാപഠനം പാഠ്യേതര പദ്ധതിയുടെ ഭാഗമാക്കി. സയൻസ് ലാബ് (സയൻസ് കോർണർ), കായിക അഭിരുചി വളർത്തുന്ന പദ്ധതി, ശിശുസൗഹൃദ കോർണർ, ക്രിയേറ്റിവിറ്റി കോർണർ, ഭിന്നശേഷി കുട്ടികൾക്കായി സിക്‌ റൂം, ലിറ്റിൽ ഷെഫ് കിഡ്സ് കിച്ചൺ എന്നിവയൊക്കെ പ്രമാടത്തെ എൽപി സ്‌കൂളുകളിൽ മാത്രമേ കാണൂ. മറ്റു വികസനപ്രവൃത്തികളും ഇതിന്റെ പേരിൽ മാറ്റിവച്ചിട്ടില്ല. ലൈഫ്, കേരഗ്രാമം, സമ്പൂർണ കുടിവെള്ള പദ്ധതി, പൈതൃകഗ്രാമം, മുളകുപാടം, വി. കോട്ടയം എസ്‌സി വനിതാ സെന്റർ, ഇളകൊള്ളൂർ ലക്ഷംവീട് കോളനി കുടിവെള്ള പദ്ധതി എന്നിവയെല്ലാം ഇതിനുദാഹരണമാണ്‌. വ്യത്യസ്‌തമായ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ നവനിത്ത്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home