2841 സീറ്റിൽ ഒഴിവ്

പത്തനംതിട്ട
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടാനുള്ള സമയപരിധി അവസാനിച്ചു. ചൊവ്വ വൈകിട്ട് നാലുവരെയായിരുന്നു അലോട്ട്‌മെന്റ് ലഭിച്ച കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനം നേടാനുള്ള സമയം. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 393 പേർ ഇടം പിടിച്ചിരുന്നു. ആകെ 3,234 സീറ്റാണുള്ളത്. 2,841 സീറ്റ് ഒഴിവുണ്ട്. 408 അപേക്ഷകളാണുള്ളത്. 395 അപേക്ഷകൾ പരിഗണിച്ചു. 132 എണ്ണം മറ്റ് ജില്ലകളിൽ നിന്നുള്ളതാണ്.അലോട്ട്മെന്റ് ലഭിച്ചവർ സ്കൂളിൽ രക്ഷിതാവിനൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. തുടർ അലോട്ട്മെന്റുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ബുധനാഴ്‌ച വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂൺ 30 വരെ അവസരം നൽകിയിരുന്നു. സംവരണതത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന ഒഴിവ് ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.









0 comments