വാഹനാപകടം
സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ഗുരുതര പരുക്ക്

കോഴഞ്ചേരി
ആറന്മുള സത്രക്കടവിന് സമീപം തിങ്കളാഴ്‌ച്ച ഉണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ഗുരുതര പരിക്ക്. മേലുകര കല്ലുപറമ്പിൽ സനൽകുമാർ (48) മകൻ അഭിജിത് (23) എന്നിവർക്കാണു പരുക്കേറ്റത്. ചെങ്ങന്നൂർ ഭാഗത്തേക്കു യാത്ര ചെയ്ത സനൽകുമാർ ഓടിച്ച സ്‌കൂട്ടറും ചെങ്ങന്നൂരിൽ നിന്ന് ആറന്മുള ഭാഗത്തേക്ക് വന്ന ടൂറിസ്‌റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചെങ്ങന്നൂർ ആറന്മുള റോഡിൽ സത്രത്തിന് സമീപം ആറന്മുള പടിഞ്ഞാറേ നടയിലേക്ക് കയറുന്ന ഭാഗത്തെ വളവിൽ വച്ചാണ് ഇന്നലെ പകൽ രണ്ടരയോടുകൂടി അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ അഭിജിത്തിന്റെ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. സനൽകുമാറിന്റെ കാലിന്റെയും കൈകളുടെയും അസ്‌ഥിക്ക് പൊട്ടലുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. ഇരുവരും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments