തദ്ദേശ തെരഞ്ഞെടുപ്പ്
ഇന്നലെ 1999 നാമനിര്‍ദേശ പത്രിക ലഭിച്ചു

പത്തനംതിട്ട
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് വ്യാഴാഴ്ച ലഭിച്ചത് 1999 നാമനിര്‍ദേശ പത്രിക. ജില്ലാ പഞ്ചായത്തിലേക്ക് ഒമ്പതും നഗരസഭകളിലേക്ക് 236, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 182, ഗ്രാമപഞ്ചായത്തുകളിലേക്ക് 1572 പത്രികയുമാണ് ലഭിച്ചത്. പുളിക്കീഴ്, ആനിക്കാട്, റാന്നി, കോന്നി, കൊടുമണ്‍, കലഞ്ഞൂര്‍, കുളനട, ഇലന്തൂര്‍, കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് ഓരോ നാമനിര്‍ദേശ പത്രികയും ലഭിച്ചു.
കുളനട –-75, തുമ്പമണ്‍–-65, കൊറ്റനാട്–- 62, ഇലന്തൂര്‍–-55, കുറ്റൂര്‍-–54, റാന്നി-–51, കോട്ടാങ്ങല്‍-–47, വള്ളിക്കോട്- –47, പന്തളം തെക്കേക്കര-–46, എഴുമറ്റൂര്‍– 43, പുറമറ്റം– 43, മെഴുവേലി- –43, കൊടുമണ്‍–-43, നാറാണംമൂഴി-–42, ഏഴംകുളം–- 42, കലഞ്ഞൂര്‍-–42, ആറന്മുള- –38, പള്ളിക്കല്‍–-38, കല്ലൂപ്പാറ-– 35, കോയിപ്രം- -34, വടശേരിക്കര-–34, കടപ്ര-–32, കോന്നി-–32, കടമ്പനാട്--–-32, റാന്നി പെരുനാട്- –29, പ്രമാടം–- 28, നാരാങ്ങാനം-–27, മലയാലപ്പുഴ–-27, ഏനാദിമംഗലം---–27, റാന്നി പഴവങ്ങാടി–-26, മൈലപ്ര–-26, ചെറുകോല്‍–- 26, അരുവാപ്പുലം- -–25, പെരിങ്ങര-–22, മല്ലപ്പുഴശേരി-–22, ഏറത്ത്–22, കോഴഞ്ചേരി–-21, ആനിക്കാട്–-21, കവിയൂര്‍–- 20, ഓമല്ലൂര്‍-– 20, നിരണം–- 19, മല്ലപ്പള്ളി–-16, വെച്ചൂച്ചിറ- –16, ഇരവിപേരൂര്‍–-15, സീതത്തോട്–-13, അയിരൂര്‍-–10, കുന്നന്താനം–-8, റാന്നി അങ്ങാടി–-8, നെടുമ്പ്രം–-3 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളുടെ കണക്ക്.
ബ്ലോക്ക് പഞ്ചായത്ത്: പറക്കോട്- –32, മല്ലപ്പള്ളി–-31, കോയിപ്രം- –27, റാന്നി–-26, ഇലന്തൂര്‍–-18, പന്തളം–18 പുളിക്കീഴ്-– 15, കോന്നി-–15. തിരുവല്ല- –88, പന്തളം–-64, പത്തനംതിട്ട-– 51, അടൂര്‍–- 33 എന്നിങ്ങനെയാണ് ലഭിച്ച നാമനിര്‍ദേശ പത്രികയുടെ കണക്ക്.








0 comments