വാളയാറിൽ 242 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

വാളയാർ
വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തിയ 242 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ ടോൾ പ്ലാസയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് മാരകമയക്കുമരുന്ന് കണ്ടെത്തിയത്. മലപ്പുറം എടക്കര പനമ്പറ്റ കരിമ്പന വീട്ടിൽ മുഹമ്മദ് ഷാഫി (31) യാണ് പിടിയിലായത്. ഒറ്റപ്പാലം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എ മുരുഗദാസ്, എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ സന്തോഷ്, എക്‌സൈസ് ഉദ്യോഗസ്ഥരായ ശശികുമാർ, ടി പി മണികണ്ഠൻ, ആർ എസ് സുരേഷ്, ദിലീപ്, അഹമ്മദ് കബീർ, അരുൺകുമാർ, സചിത്ര, പി ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments