1.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

വാളയാർ
ഓണക്കാലത്തെ സ്പെഷ്യൽ ഡ്രൈവ് പരിശോധനയ്ക്കിടെ സ്വകാര്യ ബസ് യാത്രക്കാരനായ യുവാവിൽ നിന്നും 1.8 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കൊച്ചി മൂവാറ്റുപുഴ ഈസ്റ്റ് മാറാചി ചെമ്പകത്തിൽ ശ്യാംദാസിനെ (38) അറസ്‌റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കാണ് ഇയാൾ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. വാളയാർ എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ എൻ പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് സംഘവും ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്‌ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.









0 comments