തുടർച്ചയ്‌ക്ക് വോട്ടുറപ്പ്

സ്വന്തം ലേഖിക
Published on Nov 16, 2025, 12:00 AM | 2 min read
പാലക്കാട്
‘ഓരോ വോട്ടും’’–സ്ഥാനാർഥിക്ക് പറഞ്ഞ് മുഴുമിപ്പിക്കേണ്ടി വന്നില്ല. ‘‘ഞങ്ങൾക്ക് വീടൊരുക്കിയ, ക്ഷേമ പെൻഷൻ തന്ന, നല്ല റോഡുകളും പാലങ്ങളും പൂർത്തിയാക്കിയ ഇടതുപക്ഷത്തിന്’’. നാട്ടുകാർ തന്നെ വികസനം ഏറ്റുപറയുന്നതാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്‌ച. ജില്ലാ പഞ്ചായത്തിലെ 31 ഡിവിഷനുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ഒന്നാം ഘട്ട പ്രചാരണം തുടങ്ങി. വ്യക്തികളെ നേരിട്ടുകണ്ട് വോട്ടുറപ്പിച്ചു. കൊല്ലങ്കോട് ഡിവിഷനിൽ മത്സരിക്കുന്ന എൻ സരിത മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി. പല്ലശനയിൽ ടി എം ശശി പല്ലശന, മേലാർകോട് പഞ്ചായത്തുകളിൽ പ്രചാരണം കേന്ദ്രീകരിച്ചു. മലമ്പുഴ ഡിവിഷൻ സ്ഥാനാർഥി എസ് ബി രാജു കൊടുമ്പ് സെന്റർ, കരിങ്കരപ്പുള്ളി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്‌ച വോട്ടുതേടിയത്. പുതുശേരിയിലെ കെ അജീഷ് പുതുശേരി പഞ്ചായത്തിലെ വിവിധയിടങ്ങളിലും വോട്ട് തേടി. ആലത്തൂർ ഡിവിഷനിലെ ഷിബി കൃഷ്ണ ആലത്തൂർ, എരിമയൂർ പഞ്ചായത്തുകളിലും കോട്ടായി ഡിവിഷനിലെ ആർ ലത -കോട്ടായി പഞ്ചായത്തിലെ വിവിധ മേഖലകളിലും സന്ദർശനം നടത്തി. കുഴൽമന്ദത്തെ സ്ഥാനാർഥി അഭിലാഷ് തച്ചങ്കാട് മാത്തൂർ പഞ്ചായത്തിലെ തച്ചങ്കാട്ടിലെ വീടുകളിലെത്തി വോട്ടർമാരെ കണ്ടു. കപ്പൂര്‍ ഡിവിഷനിലെ പി എന്‍ മോഹനൻ ആനക്കര, കപ്പൂര്‍ അടക്കമുളള പ്രധാന സ്ഥലങ്ങളിലെ അങ്ങാടികള്‍ കേന്ദ്രീകരിച്ചായിരുന്നു ആളുകളെ കണ്ടത്. കിഴക്കഞ്ചേരി സ്ഥാനാർഥി ആർ കാർത്തിക് കിഴക്കഞ്ചേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് പര്യടനം നടത്തി. വാടാനാംകുറുശിയിൽ വി പി സതീദേവി മരുതൂരിൽനിന്നാണ് വോട്ടഭ്യർഥന തുടങ്ങിയത്. കിഴക്കേക്കര, ആമയൂർ, ഓങ്ങല്ലൂർ പഞ്ചായത്തുകളിലും പര്യടനം നടത്തി. മുതുതലയിൽ ടി പി അഹമ്മദ് നടുവട്ടത്തുനിന്ന് തുടങ്ങി കൊപ്പം , വിളയൂർ പഞ്ചായത്തുകളിലും വോട്ടർമാരെ കണ്ടു. തിരുവേഗപ്പുറയിൽ റഹീസ ഫിറോസ് പരുതൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർഥിച്ചു. പറളി ഡിവിഷൻ സ്ഥാനാർഥി കെ എ ഷഹന പറളിയിലും ശ്രീകൃഷ്ണപുരം ഡിവിഷൻ സ്ഥാനാർഥി എ കെ ഷീലാദേവി കരിമ്പുഴ പഞ്ചായത്തിലും പുതുപ്പരിയാരം ഡിവിഷൻ സ്ഥാനാർഥി അഡ്വ. ടി ശോഭന പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിലും വോട്ടഭ്യർഥിച്ചു. കൊടുവായൂരിൽ എം സലിം എത്തനൂർ, പടിക്കൽപ്പാടം, മാങ്ങോട് പുതുനഗരം പ്രദേശങ്ങളിലും നെന്മാറയിൽ കെ എൻ മോഹനൻ വണ്ടാഴി, മംഗലംഡാം, കയറാടി എന്നിവിടങ്ങളിലും പ്രചാരണം നടത്തി.







0 comments