വിഷൻ -2031; സംഘാടകസമിതിയായി

പാലക്കാട്
കേരളത്തിന്റെ ഭാവി വികാസത്തിന് ദിശാബോധം നൽകുന്ന ‘വിഷൻ- 2031’ സെമിനാറുകളുടെ സംഘാടകസമിതി രൂപീകരണയോഗം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു. എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. ജില്ലയിൽ ഒക്ടോബർ 13ന് തദ്ദേശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടക്കും. പി മമ്മിക്കുട്ടി എംഎൽഎ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി കെ സുരേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ സജി തോമസ്, ജോയിന്റ് ഡയറക്ടർ എസ് ജോസ്നമോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ബിനുമോൾ (ചെയർപേഴ്‌സൺ), എം എസ് മാധവിക്കുട്ടി (ജനറൽ കൺവീനർ), കെ ഗോപിനാഥ് (കൺവീനർ).









0 comments