ചെൽസിക്ക് മുന്നിൽ തകർന്നടിഞ്ഞ് ബാഴ്സ; സിറ്റിക്കും തോൽവി

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ വമ്പന്മാർക്ക് തിരിച്ചടി. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ചെൽസി ബാഴ്സലോണയെ തകർത്തപ്പോൾ ജൻമൻ ടീമായ ബയേർ ലെവർകൂസനോട് രണ്ട് ഗോളിന് മാഞ്ചസ്റ്റർ സിറ്റിയും തോറ്റു. വിയ്യാറയിലിനെ നാല് ഗോളിന് തകർത്ത് ബൊറൂസിയ ഡോർട്ട്‌മുണ്ട് ആധികാരിക വിജയം നേടി. നോർവീജിയൻ ടീമായ ബോഡോ/ഗ്ലിംറ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി ജുവന്റ്‌സും ജയിച്ചു കയറി.
ക്ലബ് വേൾഡ് കപ്പ് ചാമ്പ്യന്മാരായ ചെൽസി തുടക്കം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ ബാഴ്സലോണയ്ക്ക് ചെൽസി മുന്നേറ്റങ്ങൾ തടുക്കാനായില്ല. ആക്രമിച്ച് കളിച്ചതോടെ ചെൽസിക്ക് മികച്ച അവസരങ്ങൾ ലഭിച്ചു. 27-ാം മിനിറ്റിൽ ബാഴ്സ പ്രതിരോധ താരം ജൂലസ് കുണ്ടെയുടെ ഓഫ് ഗോളാണ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. 44-ാം മിനിറ്റിൽ റൊണാൾഡ് അറൗജോ രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തായതോടെ ബാഴ്സ പൂർണ്ണമായും പ്രതിസന്ധിയിലായി. രണ്ടാം പകുതിയിൽ ബാഴ്സ പത്ത് പേരായി ചുരുങ്ങിയതോടെ ചെൽസി ആക്രമണം രൂക്ഷമാക്കി. 55-ാം മിനിറ്റിൽ എസ്‌റ്റെവാവോയിലൂടെ ചെൽസി ലീഡ് ഉയർത്തി. 73-ാം മിനിറ്റിൽ ലിയാം ഡെലാപും കൂടി വലക്കുലിക്കിയതോടെ ബാഴ്സയുടെ പരാജയം പൂർണ്ണായി.
ലെവർകൂസൻ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സിറ്റിക്കായുള്ള കോച്ച് പെപ് ഗാർഡിയോളയുടെ നൂറാം ചാമ്പ്യൻലീഗ് മത്സരമാണ് തോൽവിൽ കലാശിച്ചത്. 23-ാം മിനിറ്റിൽ അലജാൻഡ്രോ ഗ്രിമാൾഡോ ലെവർകൂസനെ മുന്നിലെത്തിച്ചു. തുടർന്ന് 54-ാം മിനിറ്റിൽ പാട്രിക് ഷിക്ക് ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി. ഇതോടെ ചാമ്പ്യൻസ് ലീഗിലെ സിറ്റിയുടെ അപരാജിത കുതുപ്പിന് അവസാനമായി.








0 comments