ബസ് ഡ്രൈവർക്കുനേരെ കത്തി വീശിയയാൾ പിടിയിൽ

മണ്ണാർക്കാട്
സ്വകാര്യ ബസ് ഡ്രൈവർക്കുനേരെ കത്തിവീശി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചിറക്കൽപ്പടി കഞ്ഞിച്ചാലിൽ വീട്ടിൽ നാസറിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. തിരുവിഴാംകുന്ന്–- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന റൊസാരിയോ ബസ് ഡ്രൈവർ കുണ്ടൂർക്കുന്ന് സ്വദേശി പ്രശാന്തിനുനേരെയാണ് ആക്രമണമുണ്ടായത്. വ്യാഴം പകൽ വിയ്യക്കുറുശി പഴയ മാർക്കറ്റിൽനിന്ന് കയറിയ പ്രതി സമയത്തെച്ചൊല്ലി തർക്കിക്കുകയും സ്‌റ്റിയറിങ്ങിൽ കയറിപ്പിടിക്കുകയും ചെയ്തു. ഇത് തടഞ്ഞ പ്രശാന്തിനുനേരെ കത്തി വീശുകയായിരുന്നു. കത്തി തടയുന്നതിനിടെ പ്രശാന്തിന് പരിക്കേറ്റു. പ്രതിയുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.









0 comments