ഒരുമിച്ചു നേടാം തുടരാം

സ്വന്തം ലേഖിക
Published on Nov 19, 2025, 12:00 AM | 1 min read
പാലക്കാട്
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം തുടരാൻ എൽഡിഎഫ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള 31 സ്ഥാനാർഥികളും ബുധനാഴ്‌ച കലക്ടറേറ്റിലെത്തി നാമനിർദേശപ്പത്രിക സമർപ്പിച്ചു. അഞ്ചുവിളക്കിൽനിന്ന് പകൽ 12ന് നേതാക്കളുൾപ്പെടെ പങ്കെടുത്ത് ജാഥ ആരംഭിച്ചു. പകൽ 12.30ന് കലക്ടറുടെ ചേംബറിലെത്തി. വാടാനാംകുറുശി ഡിവിഷനിൽ മത്സരിക്കുന്ന വി പി സതീദേവി ആദ്യത്തെ നാമനിർദേശപ്പത്രിക വരണാധികാരിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിക്ക് കൈമാറി. പിന്നാലെ, മറ്റ് സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു. അതിനുശേഷം സ്ഥാനാർഥികൾ വിവിധ മേഖലകളിൽ വോട്ടർമാരെ കണ്ടു. ഗൃഹസന്ദർശനം നടത്തി. വീട്, ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പുനൽകുന്ന എൽഡിഎഫ് പ്രകടന പത്രികയിലൂന്നിയാണ് പ്രചാരണം. അതത് തദ്ദേശ സ്ഥാപനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾകൂടി കേട്ടശേഷം എൽഡിഎഫിന്റെ പ്രത്യേക പ്രകടന പത്രികകൾ പുറത്തിറക്കും. നാമനിർദേശപ്പത്രികാ സമർപ്പണത്തിലും ജാഥയിലും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ നൗഷാദ്, വി ചെന്താമരാക്ഷൻ, എൽഡിഎഫ് കൺവീനർ ടി സിദ്ധാർഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡോ. പി സരിൻ, സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജോസഫ്, ജില്ലാ പ്രസിഡന്റ് കെ കുശലകുമാർ, എൻസിപി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി, ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി വി മുരുകദാസ്, ജില്ലാ പ്രസിഡന്റ് കെ ആർ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.







0 comments