അക്ഷരലോകത്തെ പ്രസിഡന്റ് ദമ്പതികൾ

എ എം ഉഷാദേവിയും ടി നീലകണ്ഠനും
എം സി അനിൽകുമാർ
Published on Apr 23, 2025, 02:00 AM | 1 min read
ശ്രീകൃഷ്ണപുരം
വായനശാലകളുടെ സാരഥ്യമേറ്റെടുത്ത ഒട്ടേറെ ആളുകളുണ്ട്. എന്നാൽ ഭാര്യയും ഭര്‍ത്താവും ഒരേസമയം വ്യത്യസ്‌ത വായനശാലകളുടെ പ്രസിഡന്റുമാരായിരിക്കുന്നത് അപൂര്‍വമായിരിക്കും. ഇത്തരത്തിലുള്ള ദമ്പതികളാണ് റിട്ട. അധ്യാപകരായ ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറുശി ചൈത്രം (താഴേങ്കോട്ടത്ത് മന) ടി നീലകണ്ഠനും എ എം ഉഷാദേവിയും. 2018 മുതൽ മണ്ണമ്പറ്റ ഭാരതി വായനശാലയുടെ പ്രസിഡന്റാണ് ടി നീലകണ്ഠൻ. 1966ൽ ആനക്കരയിൽ ടിടിസിക്ക് പഠിക്കവേയാണ് വായനശാലയുമായി ബന്ധം തുടങ്ങിയത്. തുടർന്ന് നീലമംഗലം കൈരളി വായനശാല, മണ്ണമ്പറ്റ ഭാരതി വായനശാല എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ശ്രീകൃഷ്ണപുരം എയുപിഎസ് റിട്ട. പ്രധാനാധ്യാപകനാണ്. 1988 മുതൽ 1995 വരെ ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗവും 2005 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. നിലവിൽ സിപിഐ എം മണ്ണമ്പറ്റ ലോക്കൽ കമ്മിറ്റി അംഗമാണ്. 1980 മുതൽ വായനശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എ എം ഉഷാദേവി 2014 മുതൽ കുളക്കാട്ടുകുറുശി സി കെ പാർവതി ടീച്ചർ സ്മാരക വനിതാ വായനശാലയുടെ പ്രസിഡന്റും 2016 മുതൽ ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമാണ്. നിലവിൽ താലൂക്ക് വൈസ് പ്രസിഡന്റാണ്. 2010 മുതൽ 2015 വരെ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സണായിരുന്നു. കുളക്കാട്ടുകുറുശി സിഎഎൽപിഎസ് റിട്ട. അധ്യാപികയായ എ എം ഉഷാദേവി കെഎസ്ടിഎ ചെർപ്പുളശേരി ഉപജില്ലാ വൈസ് പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷൻ ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി അംഗവും കെഎസ്എസ്‌പിയു താലൂക്ക് സൊസൈറ്റി ഭരണസമിതി അംഗവുമാണ്. ഡോ. നിഷ (പ്രൊഫ. പുണെ സിംബയോസിസ് സര്‍വകലാശാല), നിത്യ (എൻജിനിയർ, കാക്കനാട് ഐടി പാര്‍ക്ക്) എന്നിവർ മക്കളും സുനിൽ രാജ് (കാർട്ടൂണിസ്റ്റ്), സച്ചിൻ ബാബു (എൻജിനിയർ, കാക്കനാട് ഐടി പാര്‍ക്ക്) എന്നിവർ മരുമക്കളുമാണ്.









0 comments