പട്ടാമ്പിയിൽ സ്കൂൾ കെട്ടിടങ്ങൾ 21ന് ഉദ്ഘാടനം ചെയ്യും

പട്ടാമ്പി
പട്ടാമ്പി മണ്ഡലത്തിൽ മൂന്ന് സ്കൂൾ കെട്ടിടം മന്ത്രി വി ശിവൻകുട്ടി 21ന് പകൽ രണ്ടിന് ഉദ്ഘാടനം ചെയ്യും. രണ്ടുകോടി ചെലവിൽ നിർമിച്ച നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം, ഒരു കോടി 30 ലക്ഷം രൂപാ ചെലവിൽ നിർമിച്ച വല്ലപ്പുഴ ജിഎച്ച്എസ് കെട്ടിടം, ഒരു കോടി 30 ലക്ഷം രൂപാ ചെലവില്‍ നിർമിച്ച കൊടുമുട ജിഎച്ച്എസ് കെട്ടിടം എന്നിവയാണ് ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിർമാണം. മുഹമ്മദ് മുഹസിൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലാണ് പ്രവൃത്തി നടത്തിയത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി നടുവട്ടം ജനതാ സ്കൂളിൽ എംഎൽഎ സന്ദർശിച്ചു. നേരത്തെ ഈ സ്കൂളിൽ അഞ്ച് കോടിയുടെ കെട്ടിടം പൂർത്തീകരിച്ചിരുന്നു. ആസ്തി വികസന ഫണ്ടിൽനിന്ന് സ്കൂളിന് ബസ് അനുവദിച്ചിരുന്നു. ഇതിന് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. അതോടൊപ്പം ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു ഓപ്പൺ ഓഡിറ്റോറിയം, വിദ്യാലയത്തിൽ സൗന്ദര്യവൽക്കരണം എന്നിവയ്‌ക്ക് അവശ്യമായ ഫണ്ടും അനുവദിച്ചിട്ടുണ്ട്. മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തതിനാൽ പ്രത്യേക പരിഗണന സ്കൂളിന് നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.









0 comments