പണിമുടക്ക് വിജയിപ്പിക്കണം: സംയുക്ത യൂണിയൻ

പാലക്കാട്
ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതിനിയമ ഭേദഗതി പിൻവലിക്കുക, സ്കീം വർക്കേഴ്സിനെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ 17 ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃസമിതി അഭ്യർഥിച്ചു. വ്യാപാരസ്ഥാപനങ്ങൾ അടച്ച് വ്യാപാരികളും സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കാതെ പൊതുജനങ്ങളും പണിമുടക്കിനോട് സഹകരിക്കണമെന്നും സമിതി അഭ്യർഥിച്ചു. യോഗത്തിൽ എഐടിയുസി നേതാവ് കെ വേലു അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ, എഐടിയുസി നേതാക്കളായ പി ശിവദാസൻ, എം ഹരിദാസ്, എൻഎൽസി സംസ്ഥാന സെക്രട്ടറി പി ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments