‘ചില്ലറ’യെന്നാൽ ചെറുതല്ല

ഒറ്റപ്പാലം
ചില്ലറയെന്നാൽ നിസാരമല്ലെന്ന പത്തിരിപ്പാല കേരള സ്റ്റേറ്റ് ബീവറേജസ് കോർപറേഷൻ ഔട്ട്‍ലെറ്റിലെ ജീവനക്കാരുടെ തിരിച്ചറിവിൽ, വിനോദിന് തിരിച്ചുകിട്ടിയത് 8,000 രൂപ. വാളയാറിൽ എഎസ് ബേക്കറി നടത്തുന്ന വിനോദ് കുടുക്കയിൽ സൂക്ഷിച്ച 10 രൂപ മുതലുള്ള ചില്ലറത്തുട്ടുകൾ 42,000 രൂപ ബീവറേജസ് കോർപറേഷൻ ഔട്ട്‍ലെറ്റിലെ ജീവനക്കാർക്ക് നൽകി. 42,000 രൂപയുടെ നോട്ടുമായി വിനോദ് തിരിച്ചുപോയി. വൈകീട്ട് ജീവനക്കാർ കണക്ക് ശരിയാക്കുമ്പോൾ 8,000 രൂപ അധികമായി വന്നു. പിന്നീട് നടത്തിയ വിശദപരിശോധനയിലാണ് വിനോദ് നൽകിയത് 50,000 രൂപയാണെന്ന് ബോധ്യപ്പെട്ടത്. രണ്ടുദിവസത്തെ തുടർച്ചയായ അന്വേഷണത്തിനുശേഷം വിനോദിന്റെ വിലാസവും നമ്പറും ജീവനക്കാർ കണ്ടെത്തി. ഔട്ട്‍ലെറ്റിലേക്ക് വിളിച്ചുവരുത്തി തുക കൈമാറി. വിനോദ്പോലും അറിയാതെ അദ്ദേഹത്തിന് നഷ്ടപ്പെട്ട തുക ബീവറേജസ് ജീവനക്കാരായ ബാബു, എസ് ഹക്കീം, മോഹനൻ, ഉണ്ണികൃഷ്ണൻ, ബബീഷ്, ചന്ദ്രൻ, സിന്ധു, കീർത്തന, രജിത മഞ്ജു എന്നിവർ ചേർന്നാണ് പണം തുക കൈമാറിയത്.









0 comments