ആശമാരുടെ ദേശീയ പ്രക്ഷോഭം
സമരപ്രഖ്യാപന റാലി വിജയിപ്പിക്കുക

പാലക്കാട്
ആശമാരെ സ്ഥിരം തൊഴിലാളികളായി പരിഗണിക്കാനും അവർക്ക് മതിയായ വേതനഘടന നിശ്ചയിക്കാനും കേന്ദ്രസർക്കാർ തയ്യാറാവുക, ഇഎസ്ഐയും പിഎഫും ഗ്രാറ്റുവിറ്റിയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്ത് 18ന് തിരുവനന്തപുരത്ത് നടക്കുന്ന സമരപ്രഖ്യാപനറാലിയിൽ ജില്ലയിലെ മുഴുവൻ ആശാ വർക്കർമാരെയും പങ്കെടുപ്പിക്കാൻ ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ അഭ്യർഥിച്ചു. കൺവൻഷൻ ആശ വർക്കേഴ്സ് ആൻഡ് ഫെസിലിറ്റേറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ദേശീയ പ്രസിഡന്റ് പി പി പ്രേമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം പത്മിനി അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ അച്യുതൻ, എൽ ഇന്ദിര, ജില്ലാ സെക്രട്ടറി കെ ഗീത, ആശ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രമണി എന്നിവർ സംസാരിച്ചു. മിനിമം വേതനം 26,000 രൂപയാക്കുക. മാസാമാസം വേതനം നൽകുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആശ വർക്കേഴ്സ് ആൻഡ് ഫെസിലിറ്റേറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ദേശീയ സമരപ്രഖ്യാപന റാലി നടത്തുന്നത്.









0 comments