മത്സ്യത്തിൽ മികച്ച നേട്ടം
ഉൽപ്പാദനം 284.99 ലക്ഷം

തേങ്കുറിശി പഞ്ചായത്തിലെ മത്സ്യകൃഷി
സായൂജ് ചന്ദ്രൻ
Published on Apr 10, 2025, 02:00 AM | 1 min read
പാലക്കാട്
മത്സ്യക്കുഞ്ഞ് ഉൽപ്പാദനത്തിൽ മികച്ച നേട്ടം കൈവരിച്ച് ജില്ല. 2024 –-2025 സാമ്പത്തികവർഷം 284.99 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഉൽപ്പാദിപ്പിച്ചത്. മലമ്പുഴ, മീങ്കര, മംഗലം, ചുള്ളിയാർ, വാളയാർ എന്നീ അഞ്ച് ഹാച്ചറികളാണുള്ളത്. ഇവയിൽ ആകെ 279 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഉൽപ്പാദിപ്പിക്കാനാവുക. അത് മറികടന്നാണ് നേട്ടം. സംസ്ഥാനത്തെ ആകെ ഉൽപ്പാദനത്തിന്റെ 38.7 ശതമാനമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. 10 വർഷത്തിനുള്ളിലെ ഏറ്റവും മികച്ച നേട്ടമാണിത്. 2021 –-2022 വർഷത്തിൽ 183.94 ലക്ഷവും 2022 –- 2023 വർഷത്തിൽ 171.76 ലക്ഷവുമായിരുന്നു മത്സ്യം. കട്ട്‌ള, റോഹു, മൃഗാൽ, സൈപ്രിനസ് എന്നീ കാർപ് ഇനങ്ങളും തദ്ദേശ മത്സ്യങ്ങളായ കരിമീനുമാണ് ഉൽപ്പാദിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെയും, മത്സ്യ കർഷകരുടെയും പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന കേന്ദ്ര -–- സംസ്ഥാന പദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയുള്ള പദ്ധതികൾ എന്നിവയ്‌ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌തത്. കൂടാതെ 2024 –-25 സാമ്പത്തികവർഷം നടപ്പാക്കിയ ബയോഫ്ലോക്, റീസർക്കുലേട്ടറി ആക്വ കൾച്ചർ സിസ്റ്റം, പടുത, കൂട് മത്സ്യക്കൃഷി, വിശാല കർപ്പ്, സ്വകാര്യ കുളം എന്നീ പദ്ധതികളിൽനിന്നും 307.37 ടൺ വരാൽ, 160.8 ടൺ തിലപിയ, 156.98 ടൺ കാറ്റ്ഫിഷ്, 3528.8 ടൺ കാർപ്, 24 ടൺ നെയിൽ തിലപിയ, 63.78 ടൺ വാള എന്നിവയും വിളവെടുത്തു. 2025 –- 26 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ എല്ലാ ഹാച്ചറികളിലും ഇതിനോടകം തുടങ്ങി. 310 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ജൂണിൽ വിതരണം ചെയ്യാനാണ് തീരുമാനം.









0 comments