മലമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം
യുവാവിനെതിരെ കേസെടുക്കാൻ വനംവകുപ്പ്

അഗളി
അട്ടപ്പാടി പല്ലിയറക്കടുത്ത് മേട്ടുവഴിയിൽ മലമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം കാണിച്ച യുവാവിനെതിരെ കേസെടുക്കാൻ വനംവകുപ്പ്. മേട്ടുവഴി ഉന്നതിയിലെ പൊന്നുസ്വാമിയാണ്(25) രണ്ടുമീറ്ററോളം നീളമുള്ള മലമ്പാമ്പിനെ കഴുത്തിലിട്ടത്. പതിനേഴിനായിരുന്നു സംഭവം. വിവരമറിഞ്ഞ് വനപാലകരെത്തി പാമ്പിനെ കാട്ടിലേക്ക് വിട്ടിരുന്നു. കഴിഞ്ഞദിവസം ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനംവകുപ്പ് നടപടിക്കൊരുങ്ങുന്നത്.









0 comments