നായ്‌ക്കളുടെ രക്തം പരിശോധിക്കും

പാലക്കാട്
നിപാ സ്ഥിരീകരിച്ച കുമരംപുത്തൂർ പ്രദേശത്തെ പത്തുനായ്‌ക്കളുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്ത സാമ്പിളുകൾ ശേഖരിച്ചത്. ശനിയാഴ്‌ച പരിസരത്തെ മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുമരംപുത്തൂർ, കാരകുറുശി, കരിമ്പുഴ പഞ്ചായത്തുകളിലേയും മണ്ണാർക്കാട് നഗരസഭയിലെയും ചില വാർഡുകളാണ് നിലവിൽ നിയന്ത്രിത മേഖലകൾ. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണവുമുണ്ട്.









0 comments