സമ്പർക്കപ്പട്ടികയിൽ 420 പേർ

പാലക്കാട്
ജില്ലയിൽ നിപാ സമ്പർക്കപ്പട്ടികയിൽ 420 പേർ. സമ്പർക്ക വിലക്ക് കാലം പൂർത്തിയാക്കിയ ഒരാളെ പട്ടികയിൽനിന്ന് ഒഴിവാക്കി. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 പേരാണ് സമ്പർക്ക വിലക്കിലുള്ളത്. നിപാ സ്ഥിരീകരിച്ച മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ സംഘം 93 വീടുകളിൽ പനി സർവേ നടത്തി. ജില്ലാ മാനസികാരോഗ്യ വിഭാഗം 45 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് നിപായുമായി ബന്ധപ്പെട്ട് 33 ഫോൺ കോളുകൾ ഉണ്ടായി. സമ്പർക്ക നിയന്ത്രണമുള്ള പ്രദേശത്തെ 2081 കുടുംബങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസ് മുഖേന റേഷൻ വിതരണം ചെയ്തു. രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് ലക്ഷണങ്ങളുള്ളവർ നിപാ കൺട്രോൾ റൂമിൽ വിളിച്ചതിന് ശേഷം മാത്രം പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.









0 comments