നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചത് ആശ്വാസം: കെ ബാബു

കൊല്ലങ്കോട്
നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചത് ആശ്വാസമെന്ന് കെ ബാബു എംഎൽഎ. വധശിക്ഷ വിധിച്ച വിവരം അറിഞ്ഞതുമുതൽ കൊല്ലങ്കോട്ടുകാർ ആശങ്കയിലായിരുന്നു. നിമിഷപ്രിയ കുറച്ചുനാൾ യോഗിനിമാതാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായിരുന്നു. കൊല്ലങ്കോട്ടെ അമ്മയുടെ ബന്ധുവീട്ടിൽ താമസിച്ചായിരുന്നു പഠനം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ എംഎൽഎ എന്ന നിലയിൽ പരമാവധി ശ്രമിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾക്ക് കടുത്തശിക്ഷ നടപ്പാക്കുന്ന ഒരു രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാൻ പരിമിതി ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരും കാന്തപുരം അബൂബക്കർ മുസ്ല്യാരും ഇടപെട്ടത് ഗുണകരമായി.









0 comments