നെല്ലിയാമ്പതിയിൽ കരടിയുണ്ട്, സൂക്ഷിക്കുക

കൊല്ലങ്കോട്
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വന്യമൃഗ ജാഗ്രതാ നിര്‍ദേശം നല്‍കി. നെല്ലിയാമ്പതിയിലുണ്ടായ കരടി ആക്രമണത്തിന്റെ ഭാഗമായാണ് സീതാര്‍കുണ്ട് ജിഎല്‍പിഎസ്, ചന്ദ്രാമല ഇഎല്‍പിഎസ്, പോത്തുപാറ എംഇഎല്‍പിഎസ്, പോളച്ചിറക്കല്‍ പിഎച്ച്‌എസ്എസ് എന്നിവിടങ്ങളിൽ ക്ലാസ് നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ ആരോഗ്യം ജോയ്സൺ ക്ലാസെടുത്തു. രാത്രികാലങ്ങളില്‍ പാടിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ടോര്‍ച്ച് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി അഫ്‌സല്‍, സൈനു സണ്ണി, എസ് ശരണ്‍റാം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുധിന സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.









0 comments