ഉത്സവങ്ങളിൽ നാട്ടാന ക്ഷാമം പരിഹരിക്കണം

പാലക്കാട്
കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, പള്ളിനേർച്ചകൾ എന്നിവയ്ക്ക് ആനയെ ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും നാട്ടാന ക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്നും ജില്ലാ ആനപ്രേമിസംഘം കൺവൻഷൻ ആവശ്യപ്പെട്ടു. വനംവകുപ്പിൽ രജിസ്റ്റർ ചെയ്ത ഉത്സവങ്ങൾ മാത്രം 15,000 വരും. ഉത്സവകാലത്തും അനുബന്ധമായും 10,000 കോടി രൂപയിലധികം രൂപയുടെ സാമ്പത്തിക ഇടപാടും നടക്കുന്നുണ്ട്. മൂന്നുലക്ഷം കുടുംബങ്ങളും ഇത് ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ ഇന്ന് ഉത്സവങ്ങളിൽ ഉപയോഗിക്കാവുന്ന നാട്ടാനകൾ 250ൽ താഴെയാണെന്നും 2023 ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അനുസരിച്ച് കേരളത്തിന് പുറത്തുനിന്നും നാട്ടാനകളെ കൊണ്ടുവരാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ അധ്യക്ഷനായി. സെക്രട്ടറി ഗുരുജി കൃഷ്ണ സംസാരിച്ചു. ഭാരവാഹികൾ: ഹരിദാസ് മച്ചിങ്ങൽ (പ്രസിഡന്റ്), എ വിജയകുമാർ(വൈസ് പ്രസിഡന്റ്), ഗുരുജി കൃഷ്ണ(സെക്രട്ടറി), കുട്ടൻ തെക്കേവീട് (ജോയിന്റ് സെക്രട്ടറി), ഗിരീഷ് പൊൽപ്പുള്ളി (ട്രഷറർ).









0 comments