മെത്താംഫിറ്റമിൻ കേസ് പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ

വാളയാർ
ജൂലൈ 20ന് വാളയാറിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ 7.31 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസിൽ ഒരാളെക്കൂടി വാളയാർ പൊലീസ് പിടികൂടി. ചെർപ്പുളശേരി ലക്ഷംവീട് മുള്ളത്തുപാടത്ത് വീട്ടിൽ ഫെബിനെയാണ് (21) ബംഗളൂരുവിൽനിന്ന് പിടികൂടിയത്. നേരത്തെ പിടിയിലായ ചെർപ്പുളശേരി സ്വദേശികളായ ഷംസാദ്, മുഹമ്മദ് റാഫി എന്നിവരുടെ മൊഴിയിലാണ് ഫെബിനാണ് ലഹരിമരുന്ന് നൽകിയതെന്ന് കണ്ടെത്തിയത്. വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവ്, എഎസ്ഐ നൗഷാദ്, ജി രാജ, എസ് ജയപ്രകാശ്, എസ് സെന്തിൽ, ഷാമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments