മാരകമയക്കുമരുന്ന് പിടിച്ചത് ടോൾപ്ലാസയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ
വാളയാറിൽ 20.72 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി

മുഹമ്മദ് ഷാഫിയുമായി എക്സൈസ് സംഘം
വാളയാർ
ടോൾപ്ലാസയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ 20.72 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. പട്ടാമ്പി കീഴായൂർ നുറുക്കിലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി(28)യെയാണ് അറസ്‌റ്റ് ചെയ്‌തത്. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ അജയകുമാർ, ഒറ്റപ്പാലം റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, എക്‌സൈസ് ഉദ്യോഗസ്ഥരായ എസ് ശരവണൻ, പ്രജിത, ലൂക്കോസ്, എം കെ പ്രേംകുമാർ, എ വിപിൻദാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments