‘അമ്മമാനസം 2.0’ തുടക്കം

പാലക്കാട്
‘ഗർഭാവസ്ഥയിലും പ്രസവാനന്തര കാലഘട്ടത്തിലും സ്ത്രീകൾക്കാവശ്യമായ മാനസികാരോഗ്യം’ വിഷയത്തിൽ ബോധവൽക്കരണ പരിപാടിക്ക് തുടക്കം. തദ്ദേശ വകുപ്പും കുടുംബശ്രീ ജില്ലാ മിഷനും ചേർന്നാണ് ‘അമ്മമാനസം 2.0' അവബോധ പരിപാടിക്ക് രൂപം നൽകിയത്. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർമാർ ജില്ലയിൽ 100 അവബോധ ക്ലാസുകൾ സംഘടിപ്പിക്കും. ജില്ലാ തദ്ദേശ വകുപ്പ്, ആരോഗ്യവകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. മനു കൃഷ്ണൻ, രോഷ്നി നിലയ, ഗൗതമി, ജില്ലാ തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ആനന്ദ് എസ് കുമാർ, റെനില, എസ് അനുരാധ, ജൻഡർ ഡിപിഎം ഗ്രീഷ്മ എന്നിവർ സംസാരിച്ചു.









0 comments