കെഎസ്ടിഎ മാർച്ച് ഇന്ന്

പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ മാർച്ചും ധർണയും ശനിയാഴ്ച നടക്കും. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച് മാർച്ച് സ്റ്റേഡിയം ബസ്സ്റ്റാൻഡിനുസമീപം അവസാനിക്കും. ധർണ രാവിലെ 10ന് കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം തടയുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെയാണ് സമരം.









0 comments