കെഎസ്ടിഎ മാർച്ച് നാളെ

പാലക്കാട്
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം തടയുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ ശനിയാഴ്ച കെഎസ്ടിഎ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് സ്റ്റേഡിയം ബസ്സ്റ്റാൻഡിനുസമീപം അവസാനിക്കും. തുടർന്ന് ധർണ രാവിലെ 10ന് കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനംചെയ്യും. കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് പി എസ് സ്മിജ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ എം അജിത്, ജില്ലാ സെക്രട്ടറി കെ അജില, ട്രഷറർ ജി പ്രദീപ്, സംസ്ഥാന നിർവാഹക സമിതിയംഗം എം ആർ മഹേഷ്കുമാർ എന്നിവർ പങ്കെടുത്തു.









0 comments