വിജ്ഞാന കേരളം തൊഴിൽ പദ്ധതി; ടാസ്‍ക് ഫോഴ്സായി

പാലക്കാട്
വിജ്ഞാന കേരളം തൊഴിൽ പദ്ധതിയുടെ ഭാഗമായി പാലക്കാട്, കോയമ്പത്തൂർ മേഖലയിൽ സംയുക്ത ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും കലക്ടർ കൺവീനറുമായ ടാസ്ക് ഫോഴ്സ് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. സംരംഭക സംഘടനകളുമായി മന്ത്രി എം ബി രാജേഷ്, കലക്ടർ എം എസ് മാധവിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലവസരങ്ങളുടെ സമാഹരണം, തൊഴിലന്വേഷകരെ കണ്ടെത്തൽ, നൈപുണ്യ പരിശീലനം എന്നിവ തുടർന്നും നടത്താനും തൊഴിൽ മേളകൾ സംഘടിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. കോയമ്പത്തൂർ ഡിസ്ട്രിക്ട് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, സൗത്ത് ഇന്ത്യ ടെക്സ്റ്റയിൽസ് റിസർച്ച് അസോസിയേഷൻ, കോയമ്പത്തൂർ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചറൽ അസോസിയേഷൻ, സതേൺ ഇന്ത്യ എൻജിനിയറിങ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം, കേരള സ്‌മോൾ സ്കെയിൽ ഇൻഡസ്ട്രി അസോസിയേഷൻ എന്നീ സംരംഭക സംഘടനകളെ പ്രതിനിധീകരിച്ച് 47 പേരും ജനപ്രതിനിധികളും, വിജ്ഞാന കേരളം, തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി സരിൻ മോഡറേറ്ററായി.









0 comments