കൽപ്പാത്തി രഥോത്സവം നവംബർ 7 മുതൽ 17 വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2025, 12:00 AM | 1 min read

പാലക്കാട്‌
കൽപ്പാത്തി രഥോത്സവം നവംബർ ഏഴുമുതൽ 17 വരെ നടക്കും. നാലുക്ഷേത്രങ്ങളുടെ ഭാരവാഹികൾ യോഗം ചേർന്നു. വിശ്വനാഥസ്വാമി ക്ഷേത്രവളപ്പിലെ യോഗത്തിൽ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം ദേവസ്വം മാനേജിങ് ട്രസ്റ്റി വി കെ സുജിത്കുമാർ വർമ, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി എസ് മഹേഷ് കൃഷ്ണൻ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം സെക്രട്ടറി സി വി മുരളി രാമനാഥൻ, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം- പ്രസിഡന്റ്‌ കെ എസ് കൃഷ്ണ, സെക്രട്ടറി ടി വി ഗണപതി എന്നിവർ സംസാരിച്ചു. നവംബർ ഏഴിന് വൈകിട്ട് വാസ്തുബലി ചടങ്ങിനുശേഷം എട്ടിന്‌ രാവിലെ നാലുക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.12ന് രാത്രി 12ന് അഞ്ചാം തിരുനാൾ പല്ലക്ക്- രഥസംഗമവും നാഗസ്വര,- ചെണ്ടവാദ്യമേളവും. നവംബർ 14,15, 16 തീയതികളിലാണ് ആറ്‌ രഥങ്ങളുടെ ഗ്രാമപ്രയാണം. 16ന് വൈകിട്ടാണ് രഥസംഗമം. നവംബർ 17ന് ആറാട്ടും കൊടിയിറക്കവും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home