വീട്ടിൽക്കയറി ആക്രമണം
പ്രതികളുമായി പൊലീസ് തെളിവെടുത്തു

പട്ടാമ്പി
മേലേ പട്ടാമ്പി കൊപ്പത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിലെ പ്രതികളുമായി പട്ടാമ്പി പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 17ന് രാത്രിയാണ് മേലേ പട്ടാമ്പി കൊപ്പത്ത് പാറന്മേൽ കെ പി മുഹമ്മദ് ഹസനൂൽ ഷാഹിദ്, ഭാര്യ സഫ്ന, ഒമ്പതുവയസ്സുകാരനായ മകൻ യൂസഫ് ഷാഹി എന്നിവരെ പ്രതികൾ വീട്ടിലെത്തി ആക്രമിച്ചത്. ആക്രമണത്തിൽ ഷാഹിദിന് തലയ്ക്കും പുറത്തും പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതികളായ വാവന്നൂർ കൊരട്ടിയിൽ വീട്ടിൽ മുഹമ്മദ് നിഷാദ്, ആനക്കര കൊരട്ടിയിൽ വീട്ടിൽ മുഹമ്മദ് അൻസിൽ, മുഹമ്മദ് അനീസ്, ശങ്കരമംഗലം കൊരട്ടിയിൽ വീട്ടിൽ ഷജഹാൻ എന്നിവരെ പൊലീസ് അടുത്ത ദിവസംതന്നെ പിടികൂടിയിരുന്നു. പ്രതികളെ തിങ്കളാഴ്ച മേലേ പട്ടാമ്പി മൈത്രി നഗറിലെ കോട്ടേഴ്സിലും മർദിക്കാനുപയോഗിച്ച ചുറ്റിക ഉപേക്ഷിച്ച പട്ടാമ്പി ഭാരതപ്പുഴയിലുമാണ് തെളിവെടുപ്പ് നടത്തിയത്. എസ്ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.









0 comments